Thursday, May 19, 2022
HomeGulfഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റക്ക് തുടക്കമായി

ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റക്ക് തുടക്കമായി

ദോഹ: ലോകകപ്പ് ആരവങ്ങള്‍ക്ക് ആവേശം പകരാന്‍ എക്സ്പാറ്റ്‌ സ്പോർട്ടീവ്‌ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി . മിസൈമീർ ഹാമില്‍ട്ടൻ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ ലെഗസി അമ്പാസഡര്‍മാരും ഖത്തറിന്റെ മുന്‍ ഫൂട്ബാള്‍ താരങ്ങളുമായ ഖാലിദ് സല്‍മാന്‍ അല്‍ മുഹന്നദി, ഇബ്രാഹീം ഖല്‍ഫാന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഖത്തർ റെഡ് ക്രസന്റ് വളണ്ടിയർ ആൻഡ് ലോക്കൽ ഡിപ്പാർട്മെന്റ് എക്സിക്യൂട്ടീവ് ഡയരക്ടർ മുന അൽ സുലൈതി, മുഹമ്മദ്‌ അൽ ദോസറി ( ഹമദ് മെഡിയൽ കോർപറേഷൻ പി ആർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയരക്ടർ ), ക്യാപ്റ്റൻ അബ്ദുല്ല ഖമീസ് അൽ ഹമദ് ( ഖത്തർ സ്പോർട്സ് പോലീസ്), ലഫ്റനന്റ് അബ്ദുൽ അസീസ് ഈസ അൽ മുഹന്നദി ( കമ്മ്യൂണിറ്റി പോലീസിങ് ), ഖത്തർ മുൻ വോളിബാൾ താരം ഖാലിദ് ഷമി, എമ്പസിയുടെ വിവിധ അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ പ്രവാസി സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഫാന്‍സ് പരേഡില്‍ ലോകകപ്പിലേക്ക് ഇതിനോടകം യോഗ്യത നേടിയ ഖത്തര്‍, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്പെയിന്‍, ഡെന്മാര്‍ക്ക്, നെതര്‍ലന്റ്, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്റ്, ക്രൊയേഷ്യ, ഇറാന്‍, സെര്‍ബിയ, സൗത്ത് കൊറിയ ടീമുകളുടെയും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യയുടെയും ജഴ്സിയില്‍ ഫാന്‍സുകള്‍ അണിനിരന്നു . കൂടാതെ കളരിപ്പയറ്റ്, കുന്‍ഫു, വിവിധ നൃത്തങ്ങള്‍ എന്നിവയും ചടങ്ങിൽ അരങ്ങേറി.

ഫിയസ്റ്റയോടനുബന്ധിച്ച് നടക്കുന്ന സെവന്‍സ് ഫൂട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ സിറ്റി എക്സ്ചേഞ്ച്, മേറ്റ്സ് ഖത്തർ, എ ടു സെഡ് ലയൻസ്, ഒറിക്സ് എഫ്. സി, എസ്ദാൻ എഫ്.സി, ഐ.സി.എ അലുംനി, ഫ്രൈഡേ എഫ്.സി, ന്യൂട്ടൻ എഫ്.സി തുടങ്ങിയ ഖത്തറിലെ മുന്‍ നിര പ്രവാസി ടീമുകള്‍ ഫാന്‍സ് ജഴ്സിയില്‍ ഏറ്റുമുട്ടി . കാണികള്‍ക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും രുചി വൈവിദ്യങ്ങളുമായി നടുമുറ്റം അടുക്കളയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

Most Popular