Monday, May 23, 2022
HomeGulfബിനാമി ഇടപാട്: സൗദിയിൽ പ്രവാസി പിടിയിൽ

ബിനാമി ഇടപാട്: സൗദിയിൽ പ്രവാസി പിടിയിൽ

റിയാദ്: ബിനാമി ഇടപാട് നടത്തിയ പ്രവാസി സൗദിയിൽ പിടിയിലായി. പച്ചക്കറി വിപണന മേഖലയിൽ ബിനാമി ബിസിനസ് നടത്തിവന്ന ബംഗ്ലാദേശ് പൗരനാണ് പിടിയിലായത്. മൊത്തക്കച്ചവടക്കാരിൽ നിന്ന് പച്ചക്കറികൾ വാങ്ങുകയും കിഴക്കൻ പ്രവിശ്യയിലേക്ക് ദിവസേന കയറ്റി അയക്കുകയുമായിരുന്നു ഇയാളുടെ ബിസിനസ്. തുടരന്വേഷണത്തിൽ ഒരു സൗദി പൗരനാണ് സ്ഥാപന ഉടമയെന്നും എന്നാൽ ബംഗ്ലാദേശ് പൗരനെ പച്ചക്കറി, പ്ലമ്പിങ്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കച്ചവടം നടത്താൻ ലൈസൻസില്ലാതെ ബിനാമി ഇടപാടായി അനുവദിക്കുകയായിരുന്നു എന്നും കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Most Popular