Sunday, January 23, 2022
HomeGulfഖത്തറിൽ പഴയ കറൻസികൾ മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും

ഖത്തറിൽ പഴയ കറൻസികൾ മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും

ദോഹ: ഖത്തറില്‍ നാലാം സീരീസിലെ റൻസികൾ മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഇന്ന്. ഡിസംബര്‍ 31 വരെയാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സമയം അനുവദിച്ചിരുന്നത്. ഇതോടെ പഴയ നോട്ടുകളുടെ സാധുത നഷ്ടമാവും. വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിക്ഷേപിച്ചുകൊണ്ട് കൈവശമുള്ള പഴയ നോട്ടുകള്‍ ഇ്‌നു കൂടി മാറ്റിയെടക്കാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 13-നാണ് നാലാം സീരീസ് നോട്ടുകള്‍ പിന്‍വലിച്ചത്. ദേശീയ ദിനമായ ഡിസംബര്‍ 18-ന് പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ 2021 മാര്‍ച്ച് വരെയും പിന്നീട് ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ജൂലൈ ഒന്നുവരെയും പഴയ നോട്ടുകള്‍ മാറ്റുന്നതിനുള്ള കാലാവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഡിസംബര്‍ 31 വരെയാക്കി ദീര്‍ഘിപ്പിച്ചത്.

ഇപ്പോഴും പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ ഏറ്റവും അടുത്തുള്ള ക്യൂ.ഐ.ബി ഡെപോസിറ്റ് മെഷീന്‍ വഴി നോട്ട് മാറ്റിയെടുക്കണമെന്ന് ക്യൂ.ഐ.ബി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഓർമിപ്പിച്ചു.

Most Popular