Thursday, December 2, 2021
HomeGulfബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പിൽ ഒരു കോടി ദിർഹം സ്വന്തമാക്കി പ്രവാസി മലയാളി

ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പിൽ ഒരു കോടി ദിർഹം സ്വന്തമാക്കി പ്രവാസി മലയാളി

അബുദാബി: ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം പ്രവാസി മലയാളിക്ക്. ഒരു കോടി ദിർഹം അതായത് 20 കോടി ഇന്ത്യൻ രൂപ സ്വന്തമാക്കിയത് കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ്. ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പിലാണ് ഭാഗ്യം ഈ മലയാളിയെ തേടിയെത്തിയത്. സെപ്തംബര്‍ 26ന് നഹീല്‍ വാങ്ങിയ 278109 എന്ന ടിക്കറ്റ് നമ്പരാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. എന്നാൽ നഹീല്‍ നല്‍കിയ രണ്ട് ഫോണ്‍ നമ്പരുകളിലും ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനായില്ല എന്നാണ് അധികൃതർ നൽകിയിരിക്കുന്ന വിവരം. നഹീലുമായി ബന്ധപ്പെട്ട് സമ്മാനവിവരം അറിയിക്കുമെന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അറിയിച്ചു. ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പിൽ രണ്ടാം സമ്മാനത്തിന് അര്ഹനായതും ഇന്ത്യക്കാരൻ തന്നെയാണ്. ഇന്ത്യക്കാരനായ ഏഞ്ചലോ ഫെര്‍ണാണ്ടസ് വാങ്ങിയ 000176 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടിയത്.

സൗത്ത് കൊറിയയില്‍ നിന്നുള്ള ജയീന്‍ ലീയ്ക്ക് ആണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത്. 078322 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള മഞ്ജു തങ്കമണി മധു വാങ്ങിയ 145599 എന്ന ടിക്കറ്റ് നമ്പര്‍ നാലാം സമ്മാനമായ 90,000 ദിര്‍ഹത്തിന് അര്‍ഹമായി.

ഇന്ത്യക്കാരനായ ഷാജിര്‍ ഷാജിര്‍ ജബ്ബാറിനാണ് ആറാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചത്ഏഴാം സമ്മാനമായ 60,000 ദിര്‍ഹം ഇന്ത്യക്കാരനായ അന്‍സാര്‍ എം ജെ വാങ്ങിയ 218561 ടിക്കറ്റിനാണ്. ഇന്ത്യയില്‍ നിന്നു തന്നെയുള്ള ശ്യാംകുമാര്‍ പിള്ള വാങ്ങിയ 023270 എന്ന നമ്പരിലെ ടിക്കറ്റിന് എട്ടാം സമ്മാനമായ 50,000 ദിര്‍ഹം ലഭിച്ചു. ഇന്ത്യക്കാരനായ മുഹമ്മദ് ഹാസിം പരപ്പാറയാണ് ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിച്ചത്. 029864 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹത്തിന് റേഞ്ച് റോവര്‍ കാര്‍ ആണ് സ്വന്തമാവുക.

Most Popular