ലോകത്തിലെ ഏറ്റവും വലിയ ബലൂൺ പാർക്ക് ഇനി ദുബൈയിൽ

ദുബൈ: യുഎസിലെ ബിഗ് ബൗണ്‍സ് പാര്‍ക്കിനെ മറികടന്ന് ദുബൈ പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ടിലെ ജംബക്സ് ഇന്‍ഫ്ലാറ്റബിള്‍ പാര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ ബലൂണ്‍ പാര്‍ക്ക് എന്ന സ്ഥാനം സ്വന്തമാക്കി.

1262 ചതുരശ്ര മീറ്ററിലാണ് ദുബായിലെ പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ടിലെ ജംബക്സ് ഇന്‍ഫ്ലാറ്റബിള്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ 15 മേഖലകളാണ് ദുബായിലെ പാര്‍ക്കില്‍ ഉള്ളത്. ഒരേസമയം 400 പേരെ ഉള്‍ക്കൊള്ളാന്‍ പാര്‍ക്കിന് ശേഷിയുണ്ട്. ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, ഒബ്സ്റ്റേക്കിള്‍ കോര്‍ട്ട്, ഫണ്‍ ബോള്‍ കോര്‍ട്ട്, ചാടി മറിയാനുള്ള മതിലുകള്‍ എന്നിവ പാര്‍ക്കില്‍ ഉണ്ട്. സാധാരണ പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി സ്പോഞ്ച് പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്കിലെ ഓരോ റൈഡുകളും നിര്‍മ്മിച്ചിരിക്കുന്നത്.
മണിക്കൂറിന് 60 ദിര്‍ഹം മുതലാണ് പ്രവേശന നിരക്ക്. നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് 180 ദിര്‍ഹവും.