Sunday, November 27, 2022
HomeGulfഇന്ത്യയിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ബൂട്ട്; അനാച്ഛാദനം നാളെ

ഇന്ത്യയിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ബൂട്ട്; അനാച്ഛാദനം നാളെ

ദോഹ: ലോകകപ്പിന് അനുഭവം പ്രകടിപ്പിച്ച് ഇന്ത്യയിൽ നിന്നും ഖത്തറിലെത്തിച്ച ലോകത്തിലെ ഏറ്റവും വലിയ ബൂട്ടിന്റെ അനാച്ഛാദനം നാളെ.

കതാറ പബ്ലിക്‌ ഡിപ്ലോമസിയുമായി സഹകരിച്ച്‌ ഖത്തറിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമായ കതാറയിൽ ഒരുക്കുന്ന ഈ വിസ്മയക്കാഴ്ചയ്ക്ക് 2022 നവംബർ 14 തിങ്കളാഴ്ച വൈകിട്ട്‌ 07:00 മണിക്ക്‌ തിരശീലയുയരും.

ബൂട്ട് അനാച്ഛാദന ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ കതാറ കൾച്ചറൽ വില്ലേജിന്റെ പ്രധാന ഗേറ്റിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിവിധ ഫാൻസ്‌ അസോസിയേഷനുകളും ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളും പങ്കെടുക്കും.

പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ബൂട്ട് അനാച്ഛാദന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Most Popular