Tuesday, May 17, 2022
HomeGulfസൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാനനുവദിച്ച സമയ പരിധി ദീർഘിപ്പിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം

സൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാനനുവദിച്ച സമയ പരിധി ദീർഘിപ്പിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം

ജിദ്ദ: സൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാനനുവദിച്ച സമയ പരിധി ദീർഘിപ്പിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം. ഫെബ്രുവരി 16 നകം ബിനാമി സ്ഥാപനങ്ങൾ പദവി ശരിയാക്കണം. ഇത്തരക്കാർ രാജ്യം വിടാതിരുന്നാൽ പിഴശിക്ഷയും ഏറ്റുവാങ്ങേണ്ടി വരും. പദവി ശരിയല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഈ ദിവസത്തിനിടയിൽ പദവി ശരിപ്പെടുത്തുന്നതിനായി അപേക്ഷ സമർപ്പിക്കണം. 2 ദശലക്ഷം റിയാലിലേറെ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങളെല്ലാം ഈ ആനൂകൂല്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി . വാണിജ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി ഇത് സംബന്ധിച്ച വിശദാംശങ്ങളറിയാനാകും.

Most Popular