ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധനയുമായി സൗദി

Saudi,Arabia,Riyadh

റിയാദ്: ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധനയുമായി സൗദി. ബിനാമി ബിസിനസ് സംശയിച്ച് 9,038 സ്ഥാപനങ്ങളിലും ബിനാമി ബിസിനസ് പ്രവണത കൂടുതലാണെന്ന് സംശയിക്കുന്ന പ്രത്യേക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത 2,027 പരിശോധനകളുമാണ് കഴിഞ്ഞ മാസം നടത്തിയത്.

വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി എന്നിവ പരിശോധനകളില്‍ പങ്കെടുത്തു. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനങ്ങള്‍, ഭക്ഷ്യവസതുക്കളും പാനീയങ്ങളും വില്‍ക്കുന്ന കടകള്‍, വസ്ത്രങ്ങളും പാദരക്ഷകളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തി. ഇത്തരത്തിൽ നിരവധി കേസുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.