
അബുദാബി∙ സമൂഹമാധ്യമത്തിലൂടെ യുവതിയെ ബ്ലാക്ക്മെയിൽ നടത്തിയ ആൾക്ക് 15,000 ദിർഹം പിഴ ചുമത്തി അബുദാബി കുടുംബ കോടതി. സ്ത്രീയുടെ ചിത്രം സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത് മോശം പരാമർശം നടത്തിയതിനെതിരെയാണ് യുവതി പരാതി നൽകിയത്.
ചിത്രം ഡിലീറ്റ് ചെയ്യാൻ യുവതി ആവശ്യം നിരസിച്ചയാൾക്കെതിരെ അര ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി. 30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച കോടതി 3 മാസത്തേക്ക് സമൂഹമാധ്യമ വിലക്കും ഏർപ്പെടുത്തി. എന്നാൽ ഇതിനെതിരെ പ്രതി നൽകിയ അപ്പീലിൽ തുക 15,000 ദിർഹമാക്കി കോടതി കുറച്ചു.