Friday, July 1, 2022
HomeGulfപ്രവാചക നിന്ദ; പ്രതിഷേധം നടത്തിയ പ്രവാസികളെ നാടുകടത്താനൊരുങ്ങി കുവൈത്ത്

പ്രവാചക നിന്ദ; പ്രതിഷേധം നടത്തിയ പ്രവാസികളെ നാടുകടത്താനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാട് കടത്താനൊരുങ്ങി കുവൈത്ത്.

പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു.

കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്നിരിക്കെയാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.

പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്.

Most Popular