Sunday, November 28, 2021
HomeGulfസോഷ്യല്‍ ഫോറം ഒമാന്‍ നാലാം ഘട്ട ബ്ലഡ് ഡൊണേഷന്‍ ക്യാംപ് അസൈബയില്‍ സമാപിച്ചു

സോഷ്യല്‍ ഫോറം ഒമാന്‍ നാലാം ഘട്ട ബ്ലഡ് ഡൊണേഷന്‍ ക്യാംപ് അസൈബയില്‍ സമാപിച്ചു

അസൈബ: സോഷ്യല്‍ ഫോറം ഒമാന്‍ മിനിസ്റ്ററി ഓഫ് ഹെല്‍ത്തുമായി സഹകരിച്ചു സംഘടിപ്പിച്ചു വരുന്ന ബ്ലഡ് ഡൊണേഷന്‍ ക്യാംപിന്റെ നാലാം ഘട്ടം അസൈബ അല്‍ ഫറാഹ് മെഡിക്കല്‍ സെന്ററില്‍ വെച്ച് നടന്നു. രാവിലെ 9 മുതല്‍ ആരംഭിച്ച ക്യാംപില്‍നൂറോളം പേരില്‍ നിന്നും ബ്ലഡ് സ്വീകരിച്ചു. നാലാം ഘട്ട ക്യാംപ് സമാപിക്കുമ്പോള്‍ 750 ഓളം ആളുകളില്‍ നിന്നും രക്തം ശേഖരിക്കാനായി. ബ്ലഡ് ഡൊണേഷനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കി തന്ന അല്‍ ഫറാഹ് മെഡിക്കല്‍ സെന്ററിനു സോഷ്യല്‍ ഫോറം പ്രതിനിധി താജുദ്ധീന്‍ ഉപഹാരം നല്‍കി.
സജീര്‍, റാമിസ് അലി, താജുദ്ധീന്‍ തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി. വിശിഷ്ഠ അഥിതിയായിആസ്റ്റര്‍ ഹോസ്പിറ്റലിലെസ്‌പെഷ്യലിസ്റ്റ് Dr. ധ്വനി ഷാഹ് പങ്കെടുത്തു. ബ്ലഡ് ഡോണേഷനുമായി സഹകരിച്ച എല്ലാവര്‍ക്കും സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Most Popular