മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തർ:  ബി.ഡി.കെ ഖത്തർ, മലബാർ അടുക്കള ഖത്തർ,  റേഡിയോ മലയാളം 98.6 FM ഉം സംയുക്തമായി ചേർന്ന് ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ പഴയ ബ്ലഡ് ഡോണർ സെന്ററിൽ വച്ച് നവംബർ 5 വെള്ളിയാഴ്ച മെഗാ രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു.

ബി.ഡി.കെ ഖത്തർ പ്രസിഡന്റ് ശ്രി. ഷാജി വെട്ടുകാട്ടിൽ, വൈസ് പ്രസിഡന്റ് സബിൻ, മലബാർ അടുക്കള അഡ്മിൻ ഷഹാന ഇല്യാസ്, കോർഡിനേറ്റർമാരായ സുമയ്യ താസീൻ, നസീഹ മജീദ എന്നിവർ ക്യാമ്പിന് നേതൃത്വം  നൽകി. ക്യാമ്പിൽ നൂറിലധികം പേർ പങ്കാളികളായി.