മസ്കറ്റ്: ഒമാനിൽ ബോട്ട് അപകടം. രണ്ടുപേര്‍ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം നടന്നത്. തടികൊണ്ട് നിര്‍മിച്ചിട്ടുള്ള ലോഞ്ചില്‍ പത്ത് പേരാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്കി വരുന്നതായും സിവില്‍ ഡിഫൻസ് അറിയിച്ചു. പത്തുപേരും ഏഷ്യന്‍ വംശജരാണ്.