Tuesday, May 17, 2022
HomeGulfപ്രവാസി മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പ്രവാസി മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പയ്യോളി നെല്ല്യേരി മാണിക്കോത്ത് സ്വദേശി മാണിക്യംവീട്ടില്‍ ഷാഹിദാണ് (24) ആണ് കുവൈത്തില്‍ മരിച്ചത്. അബു ഖലീഫയ്ക്കു സമീപം കത്തിക്കരിഞ്ഞ വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നിസാറിന്റെയും സുബൈദയുടെയും മകനാണ്. സഹോദരങ്ങള്‍: ഷാരൂഖ് (കുവൈത്ത്), നിദാന്‍, നീമ. കബറടക്കം കുവൈത്തില്‍ നടക്കും.

Most Popular