ദോഹ: ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ പുസ്തകമേള ഏപ്രില്‍ 8 മുതൽ. ഏപ്രിൽ പതിനാറിന് പുസ്തകമേള അവസാനിക്കും. സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്താണ് പുസ്തകമേള ആരംഭിക്കുക. സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഇവന്റുകളാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.
മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അന്താരാഷ്ട്ര പുസ്തകമേളകളിലൊന്നായ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലാണ് റമദാന് പുസ്തകമേളക്ക് രൂപം നല്ഡകിയത്. ഇമാം ബുഖാരി ഹൗസ്, ഖത്തര്‍ റീഡ്സ്, അക്കാസ് സെന്റര്‍, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസ്, ഖുര്‍ആന്‍ ബൊട്ടാണിക് ഗാര്ഡന്, വിഷ്വല്‍ ആര്‍ട്സ് സെന്റര്‍ തുടങ്ങി 17 പ്രാദേശിക സംഘടനകള്‍ പുസ്തക മേളയിൽ പങ്കാളിയാവും.