Thursday, September 29, 2022
HomeGulfഒരു അറബ് നയതന്ത്രത്തിനന്റെ സാംസ്‌കാരിക വിചാരങ്ങൾ : മൊഴിമാറ്റ അനുഭവങ്ങൾ പങ്ക്‌വെച്ച് പരിഭാഷകൻ

ഒരു അറബ് നയതന്ത്രത്തിനന്റെ സാംസ്‌കാരിക വിചാരങ്ങൾ : മൊഴിമാറ്റ അനുഭവങ്ങൾ പങ്ക്‌വെച്ച് പരിഭാഷകൻ

ദോഹ: ഒരു അറബ് നയതന്ത്രത്തിനന്റെ സാംസ്‌കാരിക വിചാരങ്ങൾ എന്ന പുസ്തകത്തിന്റെ മൊഴിമാറ്റ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ച് പരിഭാഷകൻ ഹുസൈൻ കടന്നമണ്ണ. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ സംഘടിപ്പിച്ച പുസ്തക ചർച്ച എന്ന ചർച്ചയിലാണ് എഴുത്തുകാരനും, വിവർത്തകനും, ബഹുഭാഷാ പണ്ഡിതനുമായ ഹുസൈൻ മനസ്സ് തുറന്നത്.

ഇരുപതാം വയസ്സിൽ തുടക്കം കുറിച്ച നയതത്രജ്ഞന്റെ ജീവിതം, ഖത്തറിനെ പ്രധിനിധീകരിച്ച് ഒട്ടനവധി രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുകയും, ഐക്യ രാഷ്ട്ര സഭയിൽ ഖത്തറിന്റെ സ്ഥിരം പ്രധിനിധിയായിരിക്കുകയും, ഖത്തറിൽ പല സമയങ്ങളിലായി വിവിധ മന്ത്രി തല ചുമതലകൾ നിർവഹിച്ചിട്ടുമുള്ള ഡോക്ടർ ഹമദ് ബിൻ അബ്ദുൽ അസിസ് അൽ കുവാരി അറബിയിൽ രചിച്ച പുസ്തകമാണ് ഒരു അറബ് നയതന്ത്രത്തിനന്റെ സാംസ്‌കാരിക വിചാരങ്ങൾ എന്ന തലക്കെട്ടിൽ ഹുസൈൻ മൊഴിമാറ്റം നടത്തിയത്.

ഖത്തറിലെ ദീർഘ കാലത്തെ പ്രവാസ ജീവിതത്തിൽ ജോലി സ്ഥലത്തും അല്ലാതെയും അറബി ഭാഷാ പണ്ഡിതരുമായുള്ള സഹവാസം ഇത്തരത്തിലുള്ള കൃതികളുടെ മൊഴിമാറ്റം നടത്തുമ്പോൾ തന്നെ ഏറെ സഹായിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

സദസ്സിന്റെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സി.ഐ.സി. റയ്യാൻ സോൺ സംഘടനാ സെക്രട്ടറി എം. എം. അബ്ദുൽ ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, സോണൽ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് റഫീഖ് തങ്ങൾ സ്വാഗതം പറഞ്ഞു.

Most Popular