Thursday, June 30, 2022
HomeGulfഅംഗീകാരമില്ലാത്ത വാക്സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ബൂസ്റ്റർ വാക്സിൻ നിർബന്ധമാക്കി കുവൈത്ത്

അംഗീകാരമില്ലാത്ത വാക്സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ബൂസ്റ്റർ വാക്സിൻ നിർബന്ധമാക്കി കുവൈത്ത്

കുവൈത്ത്: അംഗീകാരമില്ലാത്ത വാക്സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കി. കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത്തരം യാത്രികർ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന, ജോൺസൺ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളിലേതെങ്കിലും ഒന്നിന്റെ ഒരു അധിക ഡോസ് സ്വീകരിക്കേണ്ടതാണ്.

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നൽകിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Most Popular