ദോഹ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ വില്പനയില് വര്‍ധനവുമായി ഖത്തർ .മസാദ് ഖത്തര്‍ എന്ന ആപ്പ് വഴിയാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും ബോട്ടുകളും ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്‍ക്കുന്നത്.
ആപ്പ് ഉടമസ്ഥരായ എബ്ദ ഡിജിറ്റല്‍ ടെക്നോളജിയുമായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് മുനിസിപ്പാലിറ്റി മന്ത്രാലയം കരാര്‍ ഒപ്പിട്ടത്.
360 ശതമാനത്തോളം കൂടുതല്‍ വാഹനങ്ങള്‍ വില്ക്കാന് കഴിഞ്ഞതായി മസാദ് ഖത്തറിന്റെ ജനറല്‍ മാനേജരും സ്ഥാപകനുമായ ഫഹദ് അല്‍ നുഐമി പറഞ്ഞു.
50 മുതല്‍ 70 വരെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് ആഴ്ചയില്‍ വില്‍ക്കുന്നത്. ഇതുവരെ ഏകദേശം 1000 വാഹനങ്ങള്‍ വിറ്റു. ജൂലൈ 29 ന് ഉപേക്ഷിക്കപ്പെട്ട 50 വാഹനങ്ങളാണ് ഓണ്‍ലൈനില്‍ ലേലത്തിനായി അപ്ലോഡ് ചെയ്തത്.