ബ്രസീല്‍ – കൊറിയ: 974 സ്റ്റേഡിയത്തിന് അവസാന മത്സരം

ഖത്തറിലെ എയര്‍ കണ്ടീഷന്‍ സൗകര്യം ഇല്ലാത്ത ഏക സ്റ്റേഡിയം കൂടിയായ ‘974’ല്‍ നടക്കുന്ന അവസാന മത്സരം കൂടിയാകും ബ്രസീലും ദക്ഷിണ കൊറിയയും തമ്മിൽ ഇന്ന് നടക്കുക.

ഏഷ്യയിലേക്കെത്തിയ ലോക പോരാട്ടത്തിനായി ഖത്തര്‍ എട്ട് ലോകോത്തര സ്റ്റേഡിയങ്ങളാണ് നിര്‍മ്മിച്ചത്. അതില്‍ ഏറ്റവും ആകര്‍ഷകമായി മാറിയത് 974 സ്റ്റേഡിയം ആയിരുന്നു. പൂർണ്ണമായും റീസൈക്കിൾ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചായിരുന്നു സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം.

ആകെ ഏഴ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള അവസരമാണ് 974 സ്റ്റേഡിയത്തിന് ലഭിച്ചത്. 44,089 പേരെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സ്റ്റേഡിയം ഒരുക്കിയിരുന്നത്. അതില്‍ ആറ് മത്സരങ്ങള്‍ നടന്നുകഴിഞ്ഞു. പൊളിച്ചുമാറ്റിയാൽ സ്റ്റേഡിയം അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ.