Sunday, July 3, 2022
HomeGulfഉച്ചവിശ്രമ നിയമലംഘനം; കുവൈത്തിൽ അൻപതിലധികം പേർ അറസ്റ്റിൽ

ഉച്ചവിശ്രമ നിയമലംഘനം; കുവൈത്തിൽ അൻപതിലധികം പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഉച്ചവിശ്രമ നിയമലംഘനം നടത്തിയ അൻപതിലധികം പേർ കുവൈത്തിൽ അറസ്റ്റിലായി. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. നിയമം ലംഘിച്ച് ജോലി ചെയ്‍ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്ക്.

Most Popular