Friday, December 9, 2022
HomeGulfലോകകപ്പ് ഉദ്‌ഘാടന ചടങ്ങിൽ ബിടിഎസ്സുമെത്തും

ലോകകപ്പ് ഉദ്‌ഘാടന ചടങ്ങിൽ ബിടിഎസ്സുമെത്തും

ദോഹ∙ കെ-പോപ്പിലെ തരംഗമായ ബിടിഎസിലെ ജങ്കൂക്കിന്റെ പ്രകടനം ലോകകപ്പ് ഉദ്‌ഘാടനവേദിയിലുണ്ടാകുമെന്ന് ഉറപ്പായി. ലോകകപ്പ് ഉദ്‌ഘാടനത്തിനായി ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് ഇത് സംബന്ധിച്ച ബിടിഎസിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്.

ജങ്കൂക്ക് 2022 ഫിഫ ലോകകപ്പ സൗണ്ട് ട്രാക്കിന്റെ ഭാഗമാകുന്നത് അഭിമാനകരമാണെന്നും ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കുമെന്നു ബിടിഎസ് ട്വീറ്റ് ചെയ്തു. ബിടിഎസ് ബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജിയോൺ ജങ്കൂക്ക് കഴിഞ്ഞമാസം ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ പേരും വെൽകം ടു ഖത്തർ ജങ്കൂക്ക് എന്ന ഹാഷ് ്ടാഗും സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു.

ജെകെ എന്നും കുക്കി എന്നും ആരാധകർക്കിടയിൽ അറിയപ്പെടുന്ന താരമാണ് ജിയോൺ ജുങ്കൂക്ക്.

Most Popular