Tuesday, May 17, 2022
HomeGulfബിൽഡിംഗ് പെർമിറ്റ്: പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

ബിൽഡിംഗ് പെർമിറ്റ്: പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: ബിൽഡിംഗ് പെർമിറ്റ് അപേക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ച് ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ഔണ്‍ ആപ്പിലും പുതിയ സംവിധാനം ലഭ്യമാണ്.

ഔണ്‍ ആപ്പിലൂടെയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും ‘പേയ്മെന്റിനുള്ള അഭ്യര്‍ത്ഥന , ലൈസന്‍സ് ലഭിക്കുന്നതിനുള്ള അഭ്യര്‍ത്ഥന , സേവനം റദ്ദാക്കല്‍ അഭ്യര്‍ത്ഥനകള്‍ , കെട്ടിട പരിപാലന ലൈസന്‍സ് അഭ്യര്‍ത്ഥിക്കുക , കെട്ടിടം പൊളിക്കുന്നതിനുള്ള ലൈസന്‍സ് അഭ്യര്‍ത്ഥിക്കുക , ബില്‍ഡിംഗ് പെര്‍മിറ്റ് അല്ലെങ്കില്‍ എന്‍ക്ലോഷര്‍ , റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് സ്റ്റേറ്റ്മെന്റ് അഭ്യര്‍ത്ഥിക്കുക’ തുടങ്ങിയ സേവനങ്ങള്‍ മന്ത്രാലയം മുമ്പ് ആരംഭിച്ചിരുന്നു.

Most Popular