Thursday, May 19, 2022
HomeGulfഖത്തറിലെ വ്യാപര സ്ഥാപനങ്ങള്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമർപ്പിക്കണം

ഖത്തറിലെ വ്യാപര സ്ഥാപനങ്ങള്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമർപ്പിക്കണം

ദോഹ: ഖത്തറിലെ വ്യാപര സ്ഥാപനങ്ങള്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമർപ്പിക്കണമെന്ന് ജനറൽ ടാക്‌സ് അതോറിറ്റി അറിയിച്ചു. 2021 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ 30 ന് മുന്പായിട്ടാണ് സമർപ്പിക്കേണ്ടത്.

അംഗീകൃത ഓഡിറ്റിംഗ് സ്ഥാപനങ്ങള്‍ മുഖേനെ ധരീബ പോർട്ടലിൽ കണക്കുകൾ സമർപ്പിക്കാം . കമ്പനിയിലെ വിദേശ പങ്കാളിത്തത്തിന് മാത്രമാണ് ടാക്‌സ് ബാധകം . ലാഭത്തിന്റെ 10 ശതമാനമാണ് ടാക്‌സ് കൊടുക്കേണ്ടത്. അതേസമയം, സ്വദേശി കമ്പനികളും ജി.സി.സി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സിംപ്ലിഫൈഡ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഈ സ്ഥാപനങ്ങൾക്ക് ടാക്സ് അടയ്‌ക്കേണ്ടതില്ല.

പുതിയ ഓണ്‍ലൈന്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ സിസ്റ്റത്തിലൂടെ 24 മണിക്കൂറും ടാക്‌സ് ഇടപാടുകള്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 16565 എന്ന നമ്പറിൽ ബന്ധപ്പെടാം.

Most Popular