Friday, May 27, 2022
HomeGulfലോകകപ്പ്: എന്‍ട്രി വിസകള്‍ സംബന്ധിച്ച കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം

ലോകകപ്പ്: എന്‍ട്രി വിസകള്‍ സംബന്ധിച്ച കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം

ദോഹ:ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട എന്‍ട്രി വിസകള്‍ സംബന്ധിച്ച കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമീരി ദിവാനില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

ദേശീയ ഉല്‍പന്നങ്ങളെ പിന്തുണയ്ക്കുക, മറ്റ് ഉല്‍പന്നങ്ങളില്‍ നിന്ന് അവയെ വേര്‍തിരിക്കുക, സര്‍ക്കാര്‍ സംഭരണത്തില്‍ മുന്‍ഗണന നല്‍കുക തുടങ്ങിയ നയങ്ങള്‍ ഉൾപ്പെടുന്നതാണ് കരട് നിയമം. 2022 മെയ് 30 മുതല്‍ ജൂണ്‍ രണ്ട് വരെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയില്‍ നടക്കുന്ന ഹാനോവര്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഫെയറില്‍ (ഹാനോവര്‍ മെസ്സെ) പങ്കെടുക്കുന്നതിനുള്ള അംഗീകാരവും മന്ത്രിസഭ യോഗം നല്‍കിയിട്ടുണ്ട് .

Most Popular