Thursday, December 8, 2022
HomeGulfകേന്ദ്രമന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തി

കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തി

മസ്‍കത്ത്: കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തി. രണ്ട് ദിവസമാണ് മന്ത്രി ഒമാനിൽ ചിലവഴിക്കുക. രണ്ടാം തവണയാണ് വി. മുരളീധരന്‍ ഒമാൻ സന്ദർശനം നടത്തുന്നത്. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെയും വി. മുരളീധരന്‍ അഭിസംബോധന ചെയ്യും.

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുമായും മറ്റ് വ്യക്തികളുമായും വി. മുരളീധരന്‍ ചര്‍ച്ച നടത്തും. പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായേക്കും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലെ കണക്ക് പ്രകാരം ആറേകാല്‍ ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒമാനില്‍ താമസിക്കുന്നുണ്ട്.

Most Popular