കലണ്ടർ പ്രകാശനം ചെയ്തു

ദോഹ :  ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 2022 ന്റെ കലണ്ടറിന്റെ പ്രകാശനം ഐ ഐ സി സി കാഞ്ഞാണി ഹാളിൽ വെച്ച് നടന്നു. ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ പ്രകാശനം നിർവഹിച്ചു. ദണ്ഡിയാത്രാ ചിത്രപശ്ചാത്തലത്തോടൊപ്പം ദേശീയ നേതാക്കളുടെ ചിത്രങ്ങൾ അടങ്ങിയതാണ് കലണ്ടർ.
കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം പി ശ്രീരാജിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, സെൻട്രൽ കമ്മിറ്റി അംഗം നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുൾ അഹദ്, സഞ്ജയ് രവീന്ദ്രൻ, ഷമീർ മട്ടന്നൂർ, മുഹമ്മദ് എടയന്നൂർ, റഷീദ് കടവത്തൂർ, ശിവാനന്ദൻ കൈതേരി, ഷിനോഫ് പുല്ലൂക്കര, ഷൻഫീർ കെ സി
തുടങ്ങിയവർ സംബന്ധിച്ചു.