കലണ്ടർ പ്രകാശനം ചെയ്തു

റിയാദ്: കാരന്തുർ സുന്നിമർകസ് സൗദി ചാപ്റ്റർ തെയ്യാറാക്കിയ 2022 വർഷത്തേക്കുള്ള കലണ്ടർ ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പ്രകാശനം ചെയ്തു. പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയിലെ സീനിയർ പീഡിയാട്രിക് കാർഡിയോ തെറാസിക് സർജൻ ഡോക്ടർ അബ്ദുൾമജീദിന് ആദ്യകോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിക്കപ്പെട്ടത്.
ചടങ്ങിൽ മുജീബ് റഹ്മാൻ കാലടി, ഉമർ ഹാജി വെളിയങ്കോട്, അഷ്‌റഫ് ഓച്ചിറ, സമദ് പയ്യാട്ട്, അമീൻ ഓച്ചിറ, മുഷ്താഖ് കാരന്തൂർ എന്നിവർ സംബന്ധിച്ചു. സൗദിയിലെ 39 സെന്റർ ഘടകങ്ങൾ വഴിയായിരിക്കും കലണ്ടർ വിതരണം പൂർത്തിയാക്കുകയെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.