ഖത്തറിൽ ഇന്നും നാളെയും ഉൽക്കവർഷം കാണാനാകുമെന്ന് കലണ്ടർ ഹൗസ്

ദോഹ: ഖത്തറിന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കവർഷം കാണാനാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ്. അർധരാത്രി മുതൽ സൂര്യോദയം വരെ 60 മുതൽ 100 ഉൽക്കകളെ വരെ ഒരേ സമയം കാണാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വർഷാവർഷം ഉണ്ടാകുന്ന സെലസ്റ്റിയൻ ഉൽക്കവർഷത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമായിരിക്കും ഇന്നും നാളെയും ദർശിക്കാനാകുക. വാനനിരീക്ഷകർക്ക് ഒരു ഉപകരണത്തിന്റേയും സഹായമില്ലാതെ ഇവ കാണാനാകുമെന്നും ഫോട്ടോ എടുക്കാൻ കഴിയുമെന്നും പ്രശസ്ത വാനശാസ്ത്രജ്ഞനായ ഡോ. ബഷീർ മർസൂഖ് വ്യക്തമാക്കി.