Thursday, September 29, 2022
HomeGulfജനവാസ കേന്ദ്രങ്ങളില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് തടയാൻ ബോധവത്കരണ ക്യാമ്പയിനുമായി മുൻസിപ്പാലിറ്റി

ജനവാസ കേന്ദ്രങ്ങളില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് തടയാൻ ബോധവത്കരണ ക്യാമ്പയിനുമായി മുൻസിപ്പാലിറ്റി

ദോഹ: ജനവാസ കേന്ദ്രങ്ങളില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് തടയാൻ നടപടിയുമായി ദോഹ മുനിസിപ്പാലിറ്റി. ജനറല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേന നടത്തുന്ന ക്യാമ്പയിൻ വഴിയാണ് നടപടികൾ സ്വീകരിക്കുക.

ട്രക്കുകളും ബസുകളും പാര്‍ക്ക് ചെയ്തിരിക്കുന്ന ദോഹയിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെത്തി ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്പെക്ടര്‍മാര്‍ നിരോധിത വാഹനങ്ങളില്‍ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Most Popular