Wednesday, September 28, 2022
HomeGulfപ്രവാസിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

പ്രവാസിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

റാസല്‍ഖൈമ: പ്രവാസിയായ സൈക്കിൾ യാത്രികനെ കാറിടിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ സ്വദേശി ഡ്രൈവർ അറസ്റ്റിൽ. ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടത് . റാസല്‍ഖൈമയിലാണ് സംഭവം.

സിഐഡി വിഭാഗത്തില്‍ നിന്നുള്ള സംഘം അപകടം നടന്ന സ്ഥലത്തെത്തുകയും തുടര്‍ന്ന് ഇടിച്ച വാഹനവും ഡ്രൈവറെയും കണ്ടെത്തുകയും ചെയ്തതായി റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗത്തിലെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് കമന്ററി വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ ഷേഹ്ഹി പറഞ്ഞു.

അപകടം നടന്ന സ്ട്രീറ്റിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് അപകടം ഉണ്ടാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിയാനായത്. തുടര്‍ന്ന് ഡ്രൈവറെ പിടികൂടുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു.

Most Popular