ഖത്തറിലെ പ്രവർത്തനം അവസാനിപ്പിച്ച് കരീം

ദോഹ: ഖത്തറിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി റൈഡ്-ഹെയ്‌ലിംഗ് സേവനമായ കരീം. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ വിവിധോദ്ദേശ്യ ഡെലിവറി സൂപ്പർ ആപ്പ് കമ്പനിയാണ് കരീം. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് അയച്ച ആപ്പിലൂടെയും ഇമെയിലിലൂടെയും തങ്ങളുടെ “റൈഡ് ഹെയ്‌ലിംഗ് പ്രവർത്തനങ്ങൾ 2023 ഫെബ്രുവരി 28 മുതൽ ഖത്തറിൽ പ്രവർത്തിക്കില്ല” എന്ന് അറിയിച്ചിട്ടുണ്ട്. 2023 മാർച്ച് 15-നകം കരീം ക്രെഡിറ്റുകളോ പാക്കേജുകളോ മുഴുവൻ റീഫണ്ടും നൽകുമെന്നും അറിയിപ്പ് വെളിപ്പെടുത്തി. കൂടുതൽ സഹായത്തിന് Careem.me/report-a-problem എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

2013 മുതലാണ് കരീം ദോഹയിൽ പ്രവർത്തനം ആരംഭിച്ചത്. ഖത്തറിലെ യാത്രക്കാർക്കുള്ള റൈഡ്-ഹെയ്ലിംഗ് സേവനം 10 വർഷത്തിന് ശേഷമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.