റിയാദ് സീസണ്‍ പരിപാടിയില്‍ സ്ത്രീകളുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവർക്കെതിരെ കേസ്

റിയാദ്:സൗദിയിലെ റിയാദ് സീസൺ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവർക്കെതിരെ നടപടി. റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഇതിനിടയിലാണ് ചിലര്‍ പരിപാടിക്കെത്തിയ യുവതികളുടെ ദൃശ്യം പകര്‍ത്തിയത്. റിയാദ് സീസണ്‍ ഉദ്ഘാടന വേളയില്‍ പൊതുമര്യാദ നിയമങ്ങളുടെ നിരവധി ലംഘനങ്ങള്‍ പിടികൂടിയതായി പൊതുസുരക്ഷ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ഷുവൈറഖ് പറഞ്ഞു. പൊതു മര്യാദ ലംഘനമുണ്ടായെങ്കില്‍ പ്രായ ലിംഗ ഭേദമന്യേ നടപടിയുണ്ടാകും. മൊബൈല്‍ ഫോണ്‍ ദുരുപയോഗം നടത്തുക, അന്യരുടെ പടമെടുത്ത് സ്വകാര്യത ലംഘിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെ പൊതുസുരക്ഷ വക്താവ് മുന്നറിയിപ്പ് നല്‍കി.