Tuesday, May 17, 2022
HomeGulfഇസ്‌ലാമിക് സ്റ്റഡി സെന്റർ, തുമാമ ഈദ് പിക്നിക് സംഘടിപ്പിച്ചു

ഇസ്‌ലാമിക് സ്റ്റഡി സെന്റർ, തുമാമ ഈദ് പിക്നിക് സംഘടിപ്പിച്ചു

ഇസ്‌ലാമിക് സ്റ്റഡി സെന്റർ, തുമാമ സംഘടിപ്പിച്ച ഈദ് പിക്നിക് ശ്രദ്ധേയമായി. ശനിയാഴ്ച ശഹാനിയ ഫാം റിസോർട്ടിലേക്ക് ആണ് ഒരു ദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചത്. കുട്ടികളുടെ മാനസികവും സാമൂഹികവുമായ ഉല്ലാസത്തിനു നിറം പകരുന്ന കാഴ്ചകളാണ് വിനോദയാത്രയിൽ ഉടനീളം കാണാനായത്.

കുട്ടികൾക്കായി കലാകായിക പരിപാടികൾ സംഘടിപ്പിക്കുകയും വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. പിക്നിക് വിജയിപ്പിക്കാൻ സഹകരിച്ച രക്ഷിതാക്കൾക്കും കുട്ടികൾക്കും മറ്റെല്ലാവർക്കും ഇസ്‌ലാമിക് സ്റ്റഡി സെന്റർ- തുമാമ പ്രിൻസിപ്പൽ സിറാജ് ഇരിട്ടി നന്ദി അറിയിച്ചു.

Most Popular