ദോഹ: സെൻട്രൽ ദോഹയിൽ പൊതുജനങ്ങൾക്കായി പുതിയ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചതായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. വരാനിരിക്കുന്ന ഇവന്റുകളിലേക്ക് സന്ദർശകരെ ഉൾക്കൊള്ളും വിധമാണ് അധിക പാർക്കിംഗ് ഏരിയകളുടെ ക്രമീകരണം.
പുതിയ പബ്ലിക് പാർക്കിംഗ് സ്ഥലങ്ങൾ ഇനിപ്പറയുന്നവയാണ്:
– ഷെറാട്ടൺ പാർക്ക്
– അഷ്ഗൽ ടവേഴ്സ്
– അൽ ബിദ്ദ (സൗത്ത്)
– ഖത്തർ പോസ്റ്റ് പാർക്കിംഗ് ലോട്ട് (ആക്സസ് ചെയ്യാവുന്ന പാർക്കിംഗ് സ്ഥലങ്ങളും ഉൾപ്പെടുന്നു)
– അൽ മീന ഇന്റർസെക്ഷന് സമീപം ആക്സസ് ചെയ്യാവുന്ന പാർക്കിംഗ് സ്ഥലവും ലഭ്യമാണ്.