ചാലിയാർ കപ്പ്‌, ഡെസേർട്ട് ബോയ്സ് ടീ ടൈം എഫ്. സി ജേതാക്കൾ

ദോഹ: ചാലിയാർ ദോഹ സംഘടിപ്പിച്ച ചാലിയാർ കപ്പ്‌ അഖിലെന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഡെസേർട്ട് ബോയ്സ് ടീ ടൈം എഫ്.സി, മേറ്റ്സ് ഖത്തറിനെ പരാജയപ്പെടുത്തി പ്രഥമ ചാലിയാർ കപ്പിന് അർഹരായി. മുഴുവൻ സമയം കളിച്ചിട്ടും, (1-1) പെനാൽറ്റി ഷൂട്ട്‌ഔട്ടിലും (3-3) സമനിലയിൽ പിരിഞ്ഞപ്പോൾ ടോസ്സിലൂടെ വിജയികളെ തിരഞ്ഞെടുക്കുകയായിരുന്നു.

ലൂസേർസ് ഫൈനലിൽ ഫ്രൈഡേ എഫ്. സി, ഗൾഫാർ എഫ്. സിയെ 4-1 ന് പരാജയപ്പെടുത്തി ടൂർണമെൻറിലെ മൂന്നാം സ്ഥാനക്കാരായി. ഹാട്രിക് ഉൾപ്പെടെ ഏഴ് ഗോളുകൾ നേടി ഫ്രൈഡേ എഫ്.സിയുടെ അൽഫാസ് ടൂർണമെന്റിലെ ടോപ് സ്കോറർ ആയി. ഫാർമാ കെയർ എഫ്.സിയുടെ ബാദുഷ ടൂർണ്മെന്റിലെ മികച്ച ഗോൾ കീപ്പറിനുള്ള അവാർഡ് സ്വന്തമാക്കി.

ചാമ്പ്യന്മാർക്കുള്ള ആർഗസ് ഷിപ്പിംഗ് റോളിങ് ട്രോഫിയും, ഫാർമാ കെയർ ഗ്രൂപ്പ് നൽകുന്ന 3022 ഖത്തർ റിയാൽ ക്യാഷ് പ്രൈസും, വിന്നേഴ്സ് ട്രോഫിയും ഫൈനലിലെ മുഖ്യാഥിതി മുൻ സെർബിയൻ ഫുട്ബോൾ മാനേജറും മുൻ ഫുട്ബാൾ താരവുമായ ബോറ മിലിട്ടിനോവിച്ച്, ആർഗസ് ഷിപ്പിങ് എം.ഡി ജംഷീദ് എന്നിവർ ഡെസേർട്ട് ബോയ്സ് ടീ ടൈം എഫ്. സി ടീമിന് സമ്മാനിച്ചു.

റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കാർസോൺ ലോജിസ്റ്റിക്സ് നൽക്കുന്ന 2022 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഖത്തറി പരിസ്ഥതി പ്രവർത്തകൻ ഷെയ്ഖ് മുഹമ്മദ്‌ അൽ ഖാലിദി മേറ്റ്സ് ഖത്തർ ടീമിന് സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും ബോസ്കോ ട്രേഡിങ്ങ് നൽക്കുന്ന 1022 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി മഷ്ഹൂദ് ഫ്രൈഡേ എഫ്. സി ടീമിന് സമ്മാനിച്ചു.

ഖത്തർ ഇന്ത്യൻ പതാകകളും WE SUPPORT QATAR 2022 ബാന്നറും പിടിച്ച് സ്ത്രീകളും കുട്ടികളും അണിനിരന്ന വർണ്ണ ശബളമായ മാർച്ച്‌ പാസ്റ്റ്, മേളം ദോഹയുടെ ശിങ്കാരി മേളം, ഖത്തറിലെ പ്രമുഖ അർറ്റിസ്റ്റ്‌ ബാസിത്ത്‌ ഖാന്റെ നേതൃത്വത്തിലുള്ള ലൈവ് പെയിന്റിംഗ്, വേൾസ് കപ്പ്‌ സ്റ്റേഡിയങ്ങളുടെ ആർട്ട്‌ എക്സ്പോ എന്നിവ ചാലിയാർ കപ്പ് ഗ്രാൻഡ് ഫിനാലെയുടെ മാറ്റ്കൂട്ടി.

മറൈൻ എയർകണ്ടിഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി ഡയറക്റ്റർ ഫാസിൽ , ഫാർമ കെയർ ഗ്രൂപ്പ് എം.ഡി. നൗഫൽ കട്ടയാട്ട്, റാഹ മെഡിക്കൽ സെന്റർ അൽഖോർ അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ശിഹാബ് , ബോസ്കോ ട്രേഡിങ്ങ് എംഡി റഫീഖ് , കെ പി ജയരാജ് .(കേരള ബിസിനസ് ഫോറം അഡ്വൈസറി ), റഊഫ് കൊണ്ടോട്ടി (കേരള സഭ മെമ്പർ ), രാജീവ്‌ കൊളശ്ശേരി (സീനിയർ എഡിറ്റർ ഇൻസൈറ്റ് ഖത്തർ ), കീഗൻ വാക്കർ -ആഫ്രിക്ക (സി.എൻ.എ.ക്യു) , അനീഷ് ജോർജ് മാത്യൂ (ഐ സി സി MC മെമ്പർ ) എന്നിവർ മുഖ്യഥിതികളായി പങ്കെടുത്തു.

ചാലിയാർ കപ്പ്‌ ചെയർമാൻ മുഹമ്മദ്‌ ലയിസ് കുനിയിൽ സമാപന ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സമീൽ അബ്ദുൽ വാഹിദ് ചാലിയം സ്വഗതവും ടൂർണമെന്റ് ട്രെഷറർ ജാബിർ ബേപ്പൂര് നന്ദിയും പറഞ്ഞു.

ഭാരവാഹികളായ സി.ടി. സിദീക്ക് ചെറുവാടി , രതീഷ്‌ കക്കോവ്, നിയാസ് മൂർക്കനാട്, കേശവ്ദാസ് നിലമ്പൂർ, ഡോക്ടർ ഷഫീഖ് താപ്പി, ഇല്ല്യാസ് ചെറുവണ്ണൂർ, ബഷീർ കുനിയിൽ, അജ്മൽ അരീക്കോട്, ഹസീബ് വാഴയൂർ, മുനീറ ബഷീർ, മുഹ്സിന സമീൽ ,ഷഹാന ഇല്ല്യാസ്,ശാലീന രജേഷ്,
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി