Monday, January 24, 2022
HomeGulfചാലിയാർ ദിനം 2022 -ചർച്ച സംഗമം നാളെ

ചാലിയാർ ദിനം 2022 -ചർച്ച സംഗമം നാളെ

ദോഹ:- ചാലിയാർ ദോഹയുടെ രൂപീകരണ ദിനമായ ജനുവരി 11 , ചാലിയാർ ദോഹയുടെ  എട്ടാം വാർഷിക ദിനത്തിൽ “ചാലിയാർ ദിനം സമര നായകനിലൂടെ ”   എന്ന വിഷയം ആസ്പദമാക്കി   ഐ സി സി അശോക ഹാളിൽ (As part of India @ 75, Azadi Ka Amrit Mahotsav)  വെച്ച്   ചർച്ച സംഗമം സംഘടിപ്പിക്കുന്നു
നാളെ  വൈകിട്ട് 7 മണിക്ക് ഐസിസി ഹാളിൽ നടക്കുന്നചർച്ച സംഗമത്തിൽ   ഐസിസി പ്രസിഡന്റ് പി എൻ ബാബുരാജ് , എളമരം കരീം വാഴക്കാട്,ശ്രീമതി അംബര ചേച്ചി -കൃഷിയിടം ഖത്തർ ,കോയ കൊണ്ടോട്ടി , ചാലിയാർ ദോഹ ഫൗണ്ടർ വി . സി മശ്ഹൂദ് ,  കൂടാതെ പരിസ്ഥിതി മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ചാലിയാർ ദോഹ 2022 -2023 കാലഘട്ടത്തിലേക്കു എക്സിക്യൂട്ടീവ്  ഭാരവാഹികളെയും , ദോഹ വനിതാ വിഭാഗം പുതിയ കമ്മിറ്റിയുടെ നേതൃത്വത്തെയും ,  ഖത്തർ ദേശീയ സ്പോർട്സ് ദിനമായ ഫെബ്രുവരി 8 ന് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന “ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2022 ”  ൻറെ ഔദ്യോഗിക പ്രഖ്യാപനവും,സ്പോർട്സ് ഫെസ്റ്റ് സ്വാഗത സംഘ രൂപീകരണവും  ചടങ്ങിൽ നടക്കും.
സാമൂഹ്യ, സാംസ്‌കാരിക, പരിസ്ഥിതി,  മേഖലകളിലെ പ്രമുഖർ ചർച്ചാ സംഗമത്തിൽ സംബന്ധിക്കുന്നതാണ്. തീർത്തും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ചർച്ചാ സംഗമം നടത്തുക എന്ന് പ്രസിഡണ്ട് – സമീൽ അബ്ദുൽ വാഹിദ്  ചാലിയം,    ജനറൽ സെക്രട്ടറി- സി.ടി സിദ്ധിഖ് കൊടിയത്തൂർ  –  ട്രഷറർ – ജാബിർ പി എൻ എം   ബേപ്പൂർ    എന്നിവർ അറിയിച്ചു

Most Popular