Tuesday, January 25, 2022
HomeGulfചാലിയാർ ദോഹ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാലിയാർ ദോഹ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ:- ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ 2022 -2023 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു. ഏഷ്യൻ ടൌൺ സെഞ്ചുറി ഹോട്ടലിൽവെച്ച് 30-12-2021 ൽ നടന്ന കൗൺസിൽ യോഗത്തിൽ സമീൽ അബ്ദുൽ വാഹിദ്- ചാലിയം പ്രസിഡണ്ടും , സി.ടി സിദ്ധിഖ് കൊടിയത്തൂർ ജനറൽ സെക്രട്ടറിയും, ജാബിർ പി എൻ എം ബേപ്പൂർ ട്രഷററും ആയി ഇലെക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിലെ മറ്റു ഭാരവാഹികൾ –

രതീഷ് കക്കോവ്, മുഹമ്മദ് ലൈസ് കുനിയിൽ, .രഘുനാഥ്‌ ഫറോക്ക് , ഡോക്ടർ ഷഫീഖ് താപ്പി മമ്പാട് , അഡ്വക്കേറ്റ് ജൗഹർ ബാബു നിലംബൂർ , അസീസ് ചെറുവണ്ണൂർ .എന്നിവർ വൈസ് പ്രസിഡണ്ടുമാരും ,

സാബിഖ് എടവണ്ണ , അഹ്‌മദ്‌ നിയാസ് ഊർങ്ങാട്ടിരി, ജൈസൽ വാഴക്കാട് , അബി ചുങ്കത്തറ , തൗസീഫ് മലയിൽ തൊടി കാവന്നൂർ ,ഫൈറോസ് പോത്തുകല്ല് ,എന്നിവർ സെക്രട്ടറിമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു.

കരീം എളമരം (വാഴക്കാട് ), ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി സി മശ്ഹൂദ് തിരുത്തിയാട് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സിദീഖ് വാഴക്കാട് , അജ്മൽ അരീക്കോട് ,ഇ.എ നാസർ- കൊടിയത്തൂർ, ബഷീർ തുവ്വാരിക്കൽ , മനാഫ് എടവണ്ണ. കേശവദാസ് എന്നിവർ സംസാരിച്ചു. 2022 ജനുവരി 11ന്, ചാലിയാർ സംരക്ഷണത്തിന് വേണ്ടി പോരാടിയ കെ.ഏ.റഹ്‌മാൻ അനുസ്മരണവും ചാലിയാർ ദിനവും നടത്തുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഖത്തർ ദേശീയ കായിക ദിനമായ 2022 ഫെബ്രുവരി 8 ന് എട്ടാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റും നടത്തുന്നതാണ്.

Most Popular