ദുബായ്: യുഎഇയില്‍ മൂടല്‍ മഞ്ഞിന് സാധ്യതെയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ദൃശ്യ പരവതാ കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ദുബായ് എക്സ്പോ റോഡിലും അല്‍ ഐന്‍ റോഡിലും മൂടൽ മഞ്ഞിനുള്ള സാധ്യതയുണ്ട്.
അബുദാബിയിലെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്ബോള്‍ വേഗത കുറയ്ക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദുബായിയിലും അബുദാബിയിലും താപനില ഉയരാന്‍ സാധ്യതയുണ്ട്.