Tuesday, August 9, 2022
HomeGulfഒമാനിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ഒമാനിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാനിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നും നാളെയും അല്‍ ഹാജര്‍ മലനിരകളിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Most Popular