Friday, August 19, 2022
HomeGulfട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം

ട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം

ഷാര്‍ജ: ഷാര്‍ജയിലെ റോഡുകളില്‍ ട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം. ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ നാല് മുതലാണ് മാറ്റം.

ഷാര്‍ജ പോലീസുമായി സഹകരിച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. താഴെ നല്‍കിയിട്ടുള്ള ഏതാനും റോഡുകള്‍ ഒഴികെയുള്ള ഷാര്‍ജ റോഡുകളിലെല്ലാം രാവിലെ 5:30 മുതല്‍ 8:30 വരെയും, വൈകിട്ട് 3 മുതല്‍ രാത്രി 8 വരെയും ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഷാര്‍ജ – അല്‍ ദൈദ് റോഡ്, എമിറേറ്റ്‌സ് റോഡ്, അല്‍ ഹബാബ് റോഡ് – അല്‍ മധം റോഡ് എന്നീ റോഡുകളില്‍ രാവിലെ 5:30 മുതല്‍ 8:30 വരെയാണ് നിയന്ത്രണം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5:30 വരെയുള്ള നിയന്ത്രണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular