റമദാനോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവർത്തന സമയത്തിൽ മാറ്റം. പാസ്പോർട്ട് സേവന കമ്പനിയായ ബിഎൽഎസ് ഇന്റര്നാഷനലിനും മാറ്റമുണ്ട്. ഇന്നു മുതൽ മേയ് 2 വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും പുതുക്കിയ പ്രവൃത്തി സമയം.
അടിയന്തര ഘട്ടങ്ങളിലെ സേവനങ്ങൾ തുടരും. കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർ സ്ഥാനപതി സിബി ജോർജ് റമസാൻ ആശംസകൾ നേർന്നു.