Monday, December 5, 2022
HomeGulfപൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവർത്തിസമയം മാറ്റാനൊരുങ്ങി കുവൈത്ത്

പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവർത്തിസമയം മാറ്റാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം കുവൈത്ത് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ . രാവിലെ 9.30ന് തുടങ്ങി വൈകിട്ട് 5 ന് അവസാനിക്കുംവിധം സമയം ക്രമീകരിക്കാനാണ് ഒരുങ്ങുന്നത്. അതെ സമയം ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഇടവേള നല്‍കും.
നിലവില്‍ രാവിലെ 7.30 മുതല്‍ 2 വരെയാണ് പ്രവൃത്തിസമയം. കുട്ടികളെ സ്കൂളില്‍ നിന്ന് വീട്ടിലെത്തിക്കാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ഒരു മണിക്കൂര്‍ ഇടവേള. പൊതു,സ്വകാര്യമേഖലകളിലെ പ്രവൃത്തി സമയം ഒരുപോലെയാക്കുകയാണ് ലക്ഷ്യം.

Most Popular