ദോഹ.ഖത്തർ യാത്ര നയത്തിലെ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് യാത്ര നയത്തിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ജി.സി.സി രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇനി യാത്രക്ക് ഇഹ്തിറാസില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല.
റെഡ് ഹെല്‍ത്ത് കാറ്റഗറിയില്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറിലേക്ക് യാത്ര പുറപ്പെടും മുന്‍പ് പി.സി.ആര് പരിശോധന നടത്തേണ്ടതുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ളാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, ജോര്‍ജിയ എന്നീ ഒമ്പത് രാജ്യങ്ങളാണ് റെഡ് ഹെല്‍ത്ത് മെഷേര്‍സില്‍ ഉള്ളത്.
പി.സി.ആര് പരിശോധന നടത്താതെ എത്തുന്ന യാത്രക്കാര്‍, ഖത്തറിലെത്തി 24 മണിക്കൂറിനകം ആന്റിജന്‍ പരിശോധന നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും, കൊവിഡില്‍ നിന്നും മോചിതരായവര്‍ക്കും 12 മാസക്കാലം പ്രതിരോധശേഷി ഉണ്ടായിരിക്കും. ഖത്തറിലെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്.