Sunday, May 22, 2022
HomeGulfഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ

ദോഹ. ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ നിലവിൽ വരും. ഇനി മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല. എന്നാൽ അടഞ്ഞ പൊതു സ്ഥഥലങ്ങളില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. തുറന്ന പൊതു സ്ഥലങ്ങളില്‍ മാര്‍ക്കറ്റുകളിലെ സംഘടിതമായ പൊതു പരിപാടികള്‍, എക്സിബിഷനുകള്‍, ചടങ്ങുകള്‍ , ആശുപത്രികള്‍,സ്‌കൂളുകള്‍, യൂണിവേര്‍സിറ്റികള്‍ , പള്ളി പരിസരങ്ങള്‍ എന്നിവടങ്ങളിൽ മാസ്ക് നിര്ബന്ധമാണ്.

വിവാഹ പാര്‍ട്ടികള്‍ക്ക് തുറന്ന ഹാളുകളില്‍ 300 പേരെ വരെ അനുവദിക്കാം. ഹാളിന്റെ ശേഷിയുടെ പരമാവധി 50 ശതമാനം ആളുകളാവാം. വാക്സിനെടുക്കാത്തവര്‍ 50 ല്‍ കൂടരുത്. പൊതു പാര്‍ക്കുകളിലും കോര്‍ണിഷിലും 30 പേര്‍ക്ക് വരെ ഒത്തുകൂടാം എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍.

Most Popular