Thursday, May 19, 2022
HomeGulfചാവക്കാട് പ്രവാസി അസോസിയേഷൻ ഖത്തർ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

ചാവക്കാട് പ്രവാസി അസോസിയേഷൻ ഖത്തർ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

ദോഹ: ഐ സി ബി എഫുമായി ചേർന്ന് ചാവക്കാട് പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിലാണ്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്ത ദാനം ജീവദാനം എന്നപേരിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറ്റി പതിനെട്ടിലധികം രക്തദാതാക്കൾ പങ്കെടുത്തു. ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ, ഐ സി സി പ്രസിഡന്റും സി പി എ അഡ്വൈസറി ബോർഡ് ചെയർമാനുമായ പി എൻ ബാബുരാജ്, ഐ എസ് സി പ്രസിഡന്റ് ഡോക്ടർ മോഹൻ തോമസ്, ഐ ബി പി സി പ്രസിഡന്റ് ജാഫർ സാദിഖ് തുടങ്ങി ഖത്തറിൽ പ്രമുഖരും സംഘടനാ ഭാരവാഹികളും ക്യാമ്പിൽ പങ്കാളികളായി.

സി.പി.എ പ്രസിഡന്റ് ഷെജി വലിയകത്ത്,സെക്രട്ടറി സഞ്ചയൻ, ട്രഷറർ അബ്ദുൽ സലാം,അഡ്വൈസറി മെമ്പർ ഷാജി ആലിൽ,ബ്ലഡ്‌ ഡൊണേഷൻ കമ്മിറ്റി ചെയർമാൻ കബീർ തെരുവത്ത്, ബ്ലഡ്‌ ഡൊണേഷൻ കമ്മിറ്റി അംഗങ്ങളും, സി.പി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും ചേർന്ന് രക്തദാന ക്യാമ്പിനു നേതൃത്വം നൽകി. രക്തദാതാക്കൾക്ക് ഐ.സി.ബി.എഫ്, സി.പി.എ യുടെ ആഭിമുഖ്യത്തിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

 

Most Popular