ദോഹ: ഖത്തറിൽ ലുസൈല്‍ സിറ്റിയില്‍ വെന്‍ഡോം മാളിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ കുട്ടി മരിച്ചു. മൂന്ന് വയസ്സുള്ള ഖാലിദ് വലീദ് ബെസിസോ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മാളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു.
മാളിന്റെ മുകളിലെ നിലയിൽ നിന്ന് എങ്ങനെയാണ് കുട്ടി താഴെ വീണത് എന്നത് കണ്ടെത്താനായില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.