Wednesday, December 1, 2021
HomeGulfകുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ

യുഎഇ: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയില്‍ ശിക്ഷയും ഉണ്ടാകും. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍, അവരെ മോശമായി കാണിക്കുന്ന കലാരൂപങ്ങള്‍, ഏതെങ്കിലും തരത്തില്‍ കുട്ടികളുടെ നഗ്നരൂപങ്ങള്‍ വരുന്നത് ഇവയെല്ലാം ക്രിമിനല്‍ കുറ്റമാണ്. സൈബർ കുറ്റകൃത്യത്തിനെതിരായ 2012 ലെ ഫെഡറൽ നിയമം നമ്പർ 5 ലെ ആർട്ടിക്കിൾ 18 പ്രകാരം കുട്ടികളുടെ മാന്യമല്ലാത്ത ചിത്രം പകര്‍ത്തിയതായാലും മറ്റു രീതിയില്‍ നിര്‍മിച്ചതായാലും ശിക്ഷ ലഭിക്കും. പകര്‍ത്തുന്നവര്‍ മാത്രമല്ല ഇവ വിതരണം ചെയ്യുന്നവരും കൈവശം വെക്കുന്നവരും കുടുങ്ങും. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ടെലികോം കമ്പനികള്‍ അക്കാര്യം അധികൃതരെ അറിയിക്കണം. ഇത്തരം സൈറ്റുകളെ കുറിച്ചും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാല്‍ ടെലികോം കമ്പനിയുടെ ചുമതലയുള്ളവര്‍ക്കും ആറുമാസത്തെ തടവ് ലഭിക്കും.
150,000 ദിർഹത്തിൽ കുറയാത്തതും ഒരു മില്ല്യൺ ദിർഹത്തിൽ കൂടാത്തതുമായ പിഴയും ചുമത്തിയേക്കും.

Most Popular