ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല

ദോഹ. ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല. ജനുവരി 8 ന് നിലവില്‍ വന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണിത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം വന്നാലും മാളുകളിൽ പ്രവേശിക്കാൻ അനുവാദമില്ല. കൊവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ സിറ്റി സെന്റർ, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ, തവാർ മാൾ തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി മാളുകൾ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച അറിയിപ്പുകൾ പുറപ്പെടുവിച്ചു.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച്, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാളുകൾക്ക് പുറത്തുള്ള ഹൈപ്പർമാർക്കറ്റുകളിലും കോംപ്ലക്സുകളിലും പ്രവേശിക്കാൻ അനുവാദമുണ്ട്.

കോവിഡ് വന്ന് ഭേദമായ ആളുകളാണെങ്കിൽ ഗോൾഡൻ എഹ്‌തെറാസിന് പകരം ചികിത്സ രേഖകൾ കാണിക്കണം. വാക്‌സിൻ എടുക്കുന്നതിൽ നിന്ന് ഇളവ് ലഭിച്ച ആളുകൾ എഹ്‌തെറാസിന് പകരം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (എംഒപിഎച്ച്) അല്ലെങ്കിൽ ഹമാൻ മെഡിക്കൽ കോർപ്പറേഷനിൽ നിന്നുള്ള ഇളവ് സർട്ടിഫിക്കറ്റ് കാണിക്കാവുന്നതാണ്.