റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ ഹിഷാം ബിന്‍ അബ്ദുല്‍ മുനീമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്കാരത്തിനും ഈ പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല
സ്വദേശികള്‍ക്കും വിദേശികള്‍ക്കും മക്ക, മദീന പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്സിന് നിര്‍ബന്ധമില്ല. കോവിഡ് ബാധിതര്‍ക്കും കോവിഡ് ബാധിതരുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്കും പ്രവേശനത്തിന് അനുമതി ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.