Saturday, August 20, 2022
HomeGulfപ്രാദേശിക ചോക്ലേറ്റ് കമ്പനികള്‍ക്ക് ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഭാഗമാകാം

പ്രാദേശിക ചോക്ലേറ്റ് കമ്പനികള്‍ക്ക് ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഭാഗമാകാം

ദോഹ: പ്രാദേശിക ചോക്ലേറ്റ് കമ്പനികള്‍ക്ക് ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഭാഗമാകാം.ലോകകപ്പിനോട് അനുബന്ധിച്ചുള്ള ഇവന്റുകളില്‍ ചോക്ലേറ്റുകളുടെ വിതരണക്കാരാകാനാണ് അവസരം ലഭിക്കുക.

താല്‍പര്യമുള്ള ഖത്തറിലെ ചോക്ലേറ്റ് നിര്‍മാണ കമ്പനികള്‍ ഉല്‍പന്നത്തിന്റെ വിശദമായ വിവരങ്ങള്‍ സഹിതം വേണം സാംപിളുകള്‍ നല്‍കാന്‍. കൂടാതെ കമ്പനിയുടെ പ്രൊഫൈലും നല്‍കണം.

ആസ്പയര്‍ കത്താറ ഹോസ്പിറ്റാലിറ്റി അധികൃതര്‍ ഉല്‍പന്നം, കമ്പനിയുടെ ബിസിനസ് ശേഷി, വിലനിലവാരം എന്നിവ വിലയിരുത്തും. കമ്പനികള്‍ക്ക് അംഗീകൃത റജിസ്‌ട്രേഷന്‍, ലൈസന്‍സ്, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

Most Popular